25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery പരിസ്ഥിതി സംരക്ഷണ യജ്ഞം സംഘടിപ്പിച്ചു

പരിസ്ഥിതി സംരക്ഷണ യജ്ഞം സംഘടിപ്പിച്ചു

113

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണ യജ്ഞം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ എസ് ധനന്‍ അധ്യക്ഷത വഹിച്ച യോഗം പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനീഷ് മുഖ്യാതിഥിയായി. കുടുംബാരോഗ്യ കേന്ദ്രത്തിലെ മരങ്ങളുടെയും ചെടികളുടെയും പരിപാലനം ഏറ്റെടുത്ത് മാതൃകയായ, നഴ്‌സിംങ് അസിസ്റ്റന്റ് റീന ജോസ്, പാര്‍ട്ട് ടെം ജീവനക്കാരന്‍ സി.എന്‍.ഷാജി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ. ബാലചന്ദ്രന്‍ , പഞ്ചായത്ത് അംഗങ്ങളായ പി.കെ.അസീസ്, രമ ബാബു, ജയന്തി ടീച്ചര്‍, രാജി വേണു, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.കെ.പി.ചിന്ത, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.വി. ശോഭ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ്.ജോസഫ്, പബ്ലിക്ക് ഹെല്‍ത്ത് നെഴ്‌സ് ഇന്‍ ചാര്‍ജ്ജ് നിത ശ്രീനി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിഞ്ചു ജേക്കബ്.സി. തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വ്യക്ഷതൈകള്‍ക്ക് മുന്നില്‍ സംരക്ഷണ ശൃംഖല തീര്‍ത്തു. ഈ വര്‍ഷവും പുതിയ വൃക്ഷതൈകള്‍ നട്ടു. ആരോഗ്യ- ആശ പ്രവര്‍ത്തകര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!