23.9 C
Kunnamkulam
Sunday, August 9, 2026
Home Bureaus Chavakkad ശക്തമായ കാറ്റില്‍ വീടിന്റെ ഓട് തലയില്‍ വീണ് യുവാവിന് പരിക്ക്

ശക്തമായ കാറ്റില്‍ വീടിന്റെ ഓട് തലയില്‍ വീണ് യുവാവിന് പരിക്ക്

58

ശക്തമായ കാറ്റില്‍ തിരുവത്ര ചെങ്കോട്ടയില്‍ വീടിന്റെ ഓട് തലയില്‍ വീണ് യുവാവിനെ പരിക്കേറ്റു. ചെങ്കോട്ടയില്‍ മേപ്പുറത്ത് നൗഫലിനാണ് പരിക്കേറ്റത്. നൗഫലിന്റെ മകന്‍ സയാനും പരിക്കേറ്റു. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. നൗഫലും 11 മാസം പ്രായമുള്ള കുഞ്ഞടക്കംമുള്ള കുടുംബം ഉറങ്ങിക്കിടക്കുകയായിരുന്നു. ശക്തമായ കാറ്റില്‍ ഓട് തകര്‍ന്ന് ഇവരുടെ ദേഹത്തേക്ക് വീണു. തലയ്ക്ക് പരിക്കേറ്റ നൗഫലിനെ ചാവക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിഞ്ഞാറെപുരക്കല്‍ സാദലി മസ്താന്റെ വീടിന്റെ ഓട് തകര്‍ന്നു വീഴുകയും വിറകു പുര പൂര്‍ണ്ണമായി നശിക്കുകയും ചെയ്തു. വീടിനു സമീപത്തെ മരം വീണ് മതില്‍ ഭാഗികമായി തകര്‍ന്നു. പ്രദേശത്തെ ബദറു മസ്ജിദ് പള്ളിയിലെ ഷീറ്റും ശക്തമായ കാറ്റില്‍ പറന്നുപോയി.

 

ADVERTISEMENT
error: Content is protected !!