25.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Erumapetty അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി

അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി

കടങ്ങോട് ഗ്രാമപഞ്ചായത്തിലെ വിരമിച്ച അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി. 111-ാ നമ്പര്‍ അങ്കണവാടിയിലെ ഹെല്‍പ്പര്‍ ജയ, 108 ലെ ഹെല്‍പ്പര്‍ കൗസല്യ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. കുടക്കുഴി അങ്കണവാടിയില്‍വെച്ചു നടത്തിയ യാത്രയയപ്പു സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് മീനസാജന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമണിരാജന്‍ അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലളിത ഗോപി മുഖ്യാതിഥിയായി. ബ്ലോക്ക് മെമ്പര്‍ കെ.കെ. മണി,ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ലീജ, പഞ്ചായത്ത് ലീഡര്‍ ബിന്ദു, അങ്കണവാടി പ്രവര്‍ത്തകരായ ജീഷ്മ, രജിത, ലുസി, സുനിത തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!