25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam സിപിഐഎം-കോണ്‍ഗ്രസ് ഒത്തുകളി ആരോപണം; കുന്നംകുളം നഗരസഭയില്‍ ബിജെപി പ്രതിക്ഷേധം

സിപിഐഎം-കോണ്‍ഗ്രസ് ഒത്തുകളി ആരോപണം; കുന്നംകുളം നഗരസഭയില്‍ ബിജെപി പ്രതിക്ഷേധം

109

സി പി ഐ എം – കോണ്‍ഗ്രസ് ഒത്തുകളി ആരോപണം; കുന്നംകുളം നഗരസഭയില്‍ ബിജെപി പ്രതിക്ഷേധം. കൗണ്‍സില്‍ അജണ്ടകള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ സിപിഎമ്മിനെ കോണ്‍ഗ്രസ് സഹായിക്കുകയാണെന്ന് ആരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചു. വ്യാഴാഴ്ച്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ ചെയര്‍പേര്‍സണ്‍ മറുപടി നല്‍കുകയും വീണ്ടും ആക്ഷേപമുണ്ടെങ്കില്‍ രേഖാമൂലം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വെച്ചത്തിനെ തുടര്‍ന്നാണ് കൗണ്‍സില്‍ പിരിച്ചുവിട്ടത്.

എന്നാല്‍ അജണ്ടകള്‍ വായിച്ചു തുടങ്ങിയ ഉടനെ ഉണ്ടായ ബഹളം കാരണം ചര്‍ച്ച മുന്നോട്ടു കൊണ്ടു പോകുവാന്‍ സാധിക്കാതെ വരികയും സി പി ഐ എം – കോണ്‍ഗ്രസ് ഒത്തുകളിയാണ് കൗണ്‍സില്‍ യോഗങ്ങള്‍ അനാവശ്യമായി പിരിച്ചുവിടാന്‍ കാരണമായതെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിഷേധിച്ചത്.

ADVERTISEMENT
error: Content is protected !!