25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery ചെണ്ടുമല്ലി തൈ വിതരണം നടത്തി

ചെണ്ടുമല്ലി തൈ വിതരണം നടത്തി

95

ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തില്‍ 2025-26 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പുഷ്പ കൃഷിയുടെ ഭാഗമായി ചെണ്ടുമല്ലി തൈ വിതരണം നടത്തി. ചൂണ്ടല്‍ കൃഷിഭവനില്‍ നടന്ന ചടങ്ങില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍, വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ സുനിത ഉണ്ണികൃഷ്ണന്‍ അധ്യക്ഷയായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ടി ജോസ്, ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ജൂലറ്റ് വിനു, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.സി. സെബാസ്റ്റ്യന്‍ മാസ്റ്റര്‍, കൃഷി ഓഫീസര്‍ ഭുവന എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഓണത്തിന് ഒരു കൂട പൂവ് പദ്ധതി പ്രകാരം ഹൈബ്രിഡ് ചെണ്ടുമല്ലി തൈകളാണ് ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തത്.

ADVERTISEMENT
error: Content is protected !!