24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Kechery വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം നടത്തി

വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം നടത്തി

99

കണ്ടാണശ്ശേരി എം.എസ്.എസ്. യു.പി. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം നടത്തി. ജ്യോതി ലാബോറട്ടറീസ് സ്ഥാപകനും, കണ്ടാണശ്ശേരി സ്വദേശിയുമായ എം.പി. രാമചന്ദ്രന്‍ സംഭാവന ചെയ്ത പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എസ്. ധനന്‍ നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് കൃഷ്ണകുമാര്‍ അധ്യക്ഷനായി.പ്രധാന അധ്യാപിക വി.എന്‍
സിന്ധു ടീച്ചര്‍, ജ്യോതി ലാബ്‌സ് പ്രതിനിധികളായ എം.ആര്‍.രാഹുല്‍, വി.എസ്. സ്മിതു, അധ്യാപക പ്രതിനിധി ഷിജി കെ. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ ആയുര്‍വിദ്യാ പ്രൊജക്ടിന്റെ ഭാഗമായി, വിദ്യാലയത്തില്‍ ആയുര്‍വേദ സസ്യങ്ങളുടെ നടീല്‍ ഉദ്ഘടനവും പഞ്ചായത് വൈസ് പ്രസിഡണ്ട് നിര്‍വഹിച്ചു.

ADVERTISEMENT
error: Content is protected !!