26.3 C
Kunnamkulam
Friday, September 11, 2026
Home CCTV Desk എയർ ഇന്ത്യ വിമാനം ജനവാസ മേഖലയില്‍ തകർന്നുവീണു

എയർ ഇന്ത്യ വിമാനം ജനവാസ മേഖലയില്‍ തകർന്നുവീണു

313

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു. മേഘാനിനഗറിന് സമീപം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിലാണ് വിമാനം തകർന്നുവീണത്. വിമാനത്താവളത്തിന് സമീപം ജനവാസ മേഖലയിലായിരുന്നു സംഭവം.

ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അപകടം. വിമാനം മതിലില്‍ ഇടിച്ചതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രക്ഷാപ്രവർത്തനത്തിനായി പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിച്ചേർന്നിട്ടുണ്ട്. വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായും നിറച്ചിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ തേടിയതായാണ് വിവരം. അപകടത്തെത്തുടർന്ന് വിമാനത്താവളം അടച്ചു.

ADVERTISEMENT
error: Content is protected !!