30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Erumapetty പ്രസവത്തിനിടെ നവജാത ശിശു മരിച്ചു; മരത്തംകോട് അല്‍ അമീന്‍ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍

പ്രസവത്തിനിടെ നവജാത ശിശു മരിച്ചു; മരത്തംകോട് അല്‍ അമീന്‍ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍

241

മരത്തംകോട് അല്‍ അമീന്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു. കുഞ്ഞ് മരിക്കാന്‍ കാരണം ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണെന്നാരോപിച്ച് പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. എരമംഗലം സ്വദേശി പൂക്കയില്‍ വീട്ടില്‍ മുഹമ്മദ് നിഷാമിന്റെ ഭാര്യ 21 വയസ്സുള്ള സജ്നയുടെ കുഞ്ഞാണ് മരിച്ചത്. രാവിലെ 10:30 ഓടെയാണ് യുവതി പ്രസവിച്ചത്. കഴിഞ്ഞ ജൂണ്‍ 7 ന് അല്‍ അമീന്‍ ആശുപത്രിയില്‍ പ്രസവശേഷം വീട്ടിലേക്ക് മടങ്ങിയ പഴയന്നൂര്‍ സ്വദേശിനിയായ രമ്യ എന്ന യുവതി, തൊട്ടടുത്ത ദിവസം ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മരിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ഈ മരണത്തിലും അല്‍ അമീന്‍ ആശുപത്രിക്കെതിരെ കുന്നംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

 

ADVERTISEMENT
error: Content is protected !!