29.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Perumpilavu മരം വിണ് റോഡില്‍ ഗതാഗത തടസം ; 24 മണിക്കൂര്‍ കഴിഞ്ഞിട്ടും അധികൃതര്‍ മരം മുറിച്ചു...

മരം വിണ് റോഡില്‍ ഗതാഗത തടസം ; 24 മണിക്കൂര്‍ കഴിഞ്ഞിട്ടും അധികൃതര്‍ മരം മുറിച്ചു മാറ്റിയില്ല

 

പെരുമ്പിലാവ് പൊറവൂര്‍ ചീനിത്തുറ റോഡിലാണ് വെള്ളിയാഴ്ച ഉച്ചക്കുണ്ടായ കാറ്റിലാണ് സ്വകാര്യ വ്യക്തിയുടെ വളപ്പിലെ വേപ്പ് മരം ഒടിഞ്ഞ് റോഡില്‍ വീണത്. വൈദ്യുതി പോസ്റ്റും സിസിടിവിയുടെ കേബിളുകളും തകര്‍ന്നു. സി.പി.ഐ.യുടെ ബ്രാഞ്ച് സെക്രട്ടറി ഷമീര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇലക്ട്രിസിറ്റി ജീവനക്കാര്‍ പോസ്റ്റ് മാറ്റി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. കേബിള്‍ നെറ്റ്‌വര്‍ക്കിലുണ്ടായ തടസ്സം ജീവനക്കാര്‍ പരിഹരിച്ചു.
സ്ഥലം സന്ദര്‍ശിച്ച സി.പി.ഐ. കുന്നംകുളം മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്തും മരം മുറിച്ച് നീക്കുന്നതിനായുള്ള ഇടപെടല്‍ നടത്തി.
എന്നാല്‍ ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ പഞ്ചായത്ത് മെമ്പര്‍ ഉഷ ശശികുമാറിന്റെ നേതൃത്വത്തില്‍ മരം മുറിച്ചു മാറ്റി ഗതാഗത തടസം നീക്കി.

ADVERTISEMENT
error: Content is protected !!