24.8 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam ജില്ലയില്‍ വീണ്ടും മിന്നല്‍ ചുഴലി, വ്യാപക നാശനഷ്ടം

ജില്ലയില്‍ വീണ്ടും മിന്നല്‍ ചുഴലി, വ്യാപക നാശനഷ്ടം

തിങ്കളാഴ്ച്ച ഉച്ചക്ക് ഒരുമണിയോടെയാണ് മഴയ്‌ക്കൊപ്പം ശക്തമായ മിന്നല്‍ ചുഴലി ഉണ്ടായത്. രാവിലെ പ്രസന്നമായ കാലാവസ്ഥയായിരുന്നു. പൊടുന്നനെയുണ്ടായ ചുഴലിയില്‍ മരങ്ങള്‍ വീണാണ് വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായത്. വീടുകളുടെയും, സ്ഥാപനങ്ങളുടെയും മുകളിലേക്കും, റോഡുകളിലേക്കും മരം വീണു.പലയിടത്തും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മരംമുറിച്ച് മാറ്റുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മിന്നല്‍ ചുഴലിയില്‍ വൈദ്യുതി കേബിള്‍ ടി.വി ബന്ധം താറുമാറായി. സിസിടിവിയുടെ കേബിള്‍ടിവി ശൃംഖലയ്ക്ക് വ്യാപക നാശനഷ്ടങ്ങള്‍ സംഭവിച്ചു. ടെക്‌നിഷ്യന്‍മാര്‍ സ്ഥലത്തെത്തി കേബിള്‍ടിവി-ബ്രോഡ്ബാന്റ് സേവനങ്ങള്‍ പുന:സ്ഥാപിക്കാനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്. മാന്യവരിക്കാര്‍ ദയവായി സഹകരിക്കുക.

ADVERTISEMENT
error: Content is protected !!