പുന്നയൂര്‍ പഞ്ചായത്തിലെ 7-ാം വാര്‍ഡ് അവിയൂര്‍ എടക്കര വളയം തോടിലെ 60 ഓളം വിടുകള്‍ വെള്ളക്കെട്ടില്‍. പ്രാഥമിക കാര്യങ്ങള്‍ നിറവേറ്റാന്‍ പോലും കഴിയാത്ത ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികള്‍. വെള്ളക്കെട്ടിനാല്‍ പുറത്തിറങ്ങാന്‍കഴിയാത്ത അവസ്ഥ. ഭക്ഷണ പാകംചെയ്യാന്‍ പോലും സാധിക്കുന്നില്ല. 6 ഓളം വിടുകളില്‍ കിടപ്പു രോഗികളുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം പഞ്ചായത്ത് ഭരണാധികാരികള്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത് എന്നാണ് ഇവരുടെ ആരോപണം.