24.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Chavakkad ശക്തമായ മഴയില്‍ തിരുവത്ര കുഞ്ചേരിയില്‍ വീടുകള്‍ വെള്ളത്തിലായി

ശക്തമായ മഴയില്‍ തിരുവത്ര കുഞ്ചേരിയില്‍ വീടുകള്‍ വെള്ളത്തിലായി

ശക്തമായ മഴയില്‍ ചാവക്കാട് മുനിസിപ്പാലിറ്റി നാലാം വാര്‍ഡ് തിരുവത്ര കുഞ്ചേരിയില്‍ വീടുകള്‍ വെള്ളത്തില്‍. താഴ്ന്ന പ്രദേശത്തു നില്‍ക്കുന്ന അഞ്ച് വീടുകളിലാണ് കനോലി കനാല്‍ നിറഞ്ഞു കവിഞ്ഞതിനെ തുടര്‍ന്ന് വെള്ളം കയറിയിട്ടുള്ളത്. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളില്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തി. ചാവക്കാട് മണ്ഡലം പ്രസിഡന്റ് വര്‍ഷ മണികണ്ഠന്‍, സെക്രട്ടറി സുഗന്ധവേണി, വെസ്റ്റ് ഏരിയ പ്രസിഡന്റ് പ്രമോദ് ശങ്കരന്‍, വെസ്റ്റ് ഏരിയ കമ്മിറ്റി മെമ്പര്‍ സീമന്തിനീ പ്രകാശന്‍, എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!