26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu സ്‌കൂട്ടറിടിച്ച് കാല്‍നട യാത്രക്കാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു

സ്‌കൂട്ടറിടിച്ച് കാല്‍നട യാത്രക്കാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു

117

പഴഞ്ഞി ജെറുസലേമില്‍ റോഡ് മുറിച്ചുകടക്കവേ സ്‌കൂട്ടറിടിച്ച് കാല്‍നടയാത്രക്കാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രികന്‍ കാട്ടകാമ്പാല്‍ ചിറക്കല്‍ സ്വദേശി എടപ്പുള്ളി വീട്ടില്‍ 31 വയസ്സുള്ള അജിത്ത് രാജ്, പഴഞ്ഞി ചെറുതുരുത്തി സ്വദേശി മൂര്‍ത്താട്ടില്‍ വീട്ടില്‍ 60 വയസ്സുള്ള ചന്ദ്രിക എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 11:30 ഓടെയാണ് അപകടമുണ്ടായത്. ചിറക്കല്‍ ഭാഗത്തുനിന്ന് പാറേമ്പാടം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടര്‍, റോഡ് മുറിച്ചു കിടക്കുകയായിരുന്ന ചന്ദ്രികയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഇരുവര്‍ക്കും പരിക്കേറ്റു. ഇരുവരെയും കുന്നംകുളം നന്മ, പരസ്പര സഹായി സമിതി ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!