27.5 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam മാധ്യമപ്രവര്‍ത്തകന്റെ നന്മ ; കളഞ്ഞ് കിട്ടിയ പണം ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു

മാധ്യമപ്രവര്‍ത്തകന്റെ നന്മ ; കളഞ്ഞ് കിട്ടിയ പണം ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു

വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് വെള്ളിയാഴ്ച കാലത്താണ് സിസിടിവി റിപ്പോര്‍ട്ടര്‍ പി.പി.ഫൈസലിന് 500 രൂപയുടെ നോട്ട് കെട്ട് ലഭിച്ചത്. തുടര്‍ന്ന് സിസിടിവി ചാനലിലൂടെയും, ഓണ്‍ലൈനായും നല്‍കിയ വാര്‍ത്തയെ തുടര്‍ന്ന് പണത്തിന്റെ ഉടമ സത്താര്‍ ഫൈസലിന്റെ ബന്ധപ്പെടുകയായിരുന്നു. വൈകീട്ട് വടക്കേകാട് സ്റ്റേഷനില്‍ എസ്.എച്ച്.ഐ. അനില്‍കുമാറിന്റെ സാന്നിധ്യത്തില്‍ പണം കൈമാറി. ഫൈസലിന്റെ നന്മ പ്രവര്‍ത്തിയെ എസ്.എച്ച്.ഒ. അഭിനന്ദിച്ചു. നഷ്ടമായ 34,500 രൂപയാണ് തിരികെ ഏല്‍പ്പിച്ചത്.

ADVERTISEMENT
error: Content is protected !!