29.8 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu തനിച്ചു താമസിച്ചിരുന്ന ഗൃഹനാഥന്‍ മരിച്ച നിലയില്‍ ; മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കം

തനിച്ചു താമസിച്ചിരുന്ന ഗൃഹനാഥന്‍ മരിച്ച നിലയില്‍ ; മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കം

കാട്ടകാമ്പാലില്‍ വീട്ടില്‍ തനിച്ചു കഴിഞ്ഞിരുന്ന ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരത്തിങ്കല്‍ മുളളത്ത് വളപ്പില്‍ വീട്ടില്‍ രാജന്‍ (64) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ട്. മകള്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെയായതോടെ നടത്തിയ അന്വേഷണത്തിലാണ് വീടിനുളളില്‍ മൃതദേഹം കണ്ടെത്തിയത്. സിപിഐ കാട്ടകാമ്പാല്‍ ലോക്കല്‍ കമ്മറ്റി അംഗമാണ് മരിച്ച രാജന്‍. കുന്നംകുളം പോലീസ് സ്ഥലത്തെത്തി. ഞായറാഴ്ച രാവിലെ ഇന്‍ക്വസ് നടപടികള്‍ പൂര്‍ത്തികരിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.

ADVERTISEMENT
error: Content is protected !!