31.6 C
Kunnamkulam
Saturday, September 12, 2026
Home Bureaus Erumapetty വിളംബര ബൈക്ക് റാലി സംഘടിപ്പിച്ചു

വിളംബര ബൈക്ക് റാലി സംഘടിപ്പിച്ചു

40

എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ ജൂണ്‍ 26,27 തിയ്യതികളില്‍ ആഘോഷിക്കുന്ന ഈശോയുടെ തിരുഹൃദയ പ്രതിഷ്ഠ തിരുനാളിന്റെ ഭാഗമായി എരുമപ്പെട്ടി ഫൊറോനയിലെ എല്ലാ പള്ളികളിലേക്കും വിളംബര ബൈക്ക് റാലി സംഘടിപ്പിച്ചു. വികാരി ഫാ. ജോഷി ആളൂര്‍ റാലി ഫ്‌ലാഗ്ഓഫ് ചെയ്തു. സഹ വികാരി ഫാ.ജീസ് അക്കരപറ്റ്യേക്കല്‍,ഡീക്കന്‍ ബിന്‍സ് മുട്ടത്തില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ കെ.സി.ഡേവിസ് , ജോ.കണ്‍വീനര്‍ എം. കെ.ജോഷി,വിളംബര ജാഥ കണ്‍വീനര്‍ നിതിന്‍ റാഫെല്‍, ജോ. കണ്‍വീനര്‍ കെ.ജെ. ജെസ്റ്റിന്‍, കൈക്കാരന്മാരായ ടി.എസ്.ജെയ്സണ്‍, ടി. ഒ. ഷൈജു ,എം.കെ. ജോണ്‍സണ്‍,എം.വി. ഷാന്റോ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!