30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Perumpilavu കര്‍ഷകസംഘം പോര്‍ക്കുളം മേഖലാ സമ്മേളനം നടത്തി

കര്‍ഷകസംഘം പോര്‍ക്കുളം മേഖലാ സമ്മേളനം നടത്തി

65

കര്‍ഷകസംഘം പോര്‍ക്കുളം മേഖലാ സമ്മേളനം നടന്നു. മേഖലാ പ്രസിഡന്റ് പോള്‍സണ്‍ എം ടി പതാക ഉയര്‍ത്തി. തുടര്‍ന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം കര്‍ഷകസംഘം ജില്ലാ കമ്മിറ്റി അംഗം ഗംഗാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എംടി പോള്‍സണ്‍ അധ്യക്ഷത വഹിച്ചു.

സമ്മേളനത്തില്‍ ഡിക്‌സണ്‍ അനുശോചന പ്രമേയവും,കെ എസ് ഷാജി രക്തസാക്ഷി പ്രമേയവും, റഹ്‌മാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സമ്മേളനത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. തുടര്‍ന്ന് 21 അംഗ മേഖല കമ്മിറ്റിയില്‍ നിന്ന് എം.ടി പോള്‍സണ്‍ സെക്രട്ടറി, സിദ്ധാര്‍ത്ഥന്‍ പ്രസിഡണ്ട്, ഷാജി ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി കെ. കൊച്ചനിയന്‍ പി.എം സോമന്‍, സി.ജി രഘുനാഥ്, കെ.എം നാരായന്‍, കെ.ബി ജയന്‍, ഓമന ബാബു എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!