30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Erumapetty സ്‌കൂളിലെ ഭക്ഷ്യ വിഷബാധയ്ക്കു കാരണം പിടിഎ പ്രസിഡന്റെന്നാരോപിച്ച് ആക്രമണം; പരാതി നല്‍കി

സ്‌കൂളിലെ ഭക്ഷ്യ വിഷബാധയ്ക്കു കാരണം പിടിഎ പ്രസിഡന്റെന്നാരോപിച്ച് ആക്രമണം; പരാതി നല്‍കി

132

ഭക്ഷ്യ വിഷബാധയുണ്ടായ എരുമപ്പെട്ടി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് പി.ടി.സുശാന്തിന് നേരെ ആക്രമണം. സ്‌കൂളിലെത്തിയ നെല്ലുവായ് മുണ്ടന്‍കോട് സ്വദേശി പ്രമോദാണ് ആക്രമണം നടത്തിയത്. ഇയാള്‍  മദ്യപിച്ചിരുന്നതായി സുശാന്തും പി.ടി.എ കമ്മറ്റി അംഗങ്ങളും പറഞ്ഞു. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. സ്‌കൂളിലെ കിണര്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കിണര്‍ ശുചീകരണം നടത്തുവാന്‍ സ്‌കൂളില്‍ പി.ടി.എ അംഗങ്ങളോടൊപ്പം നില്‍ക്കുകയായിരുന്നു ശുശാന്ത്. ഈ സമയം സ്‌കൂള്‍ കോമ്പൗണ്ടിലെത്തിയ പ്രമോദ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണം പി.ടി.എ പ്രസിഡന്റാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ധനം. പരിക്ക് പറ്റിയ സുശാന്ത് എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടി.  എരുമപ്പെട്ടി പോലീസില്‍ സുശാന്ത് പരാതി നല്‍കിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!