30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam വ്യക്തിവൈരാഗ്യം; തട്ടുകട തല്ലി തകര്‍ത്തതായി പരാതി

വ്യക്തിവൈരാഗ്യം; തട്ടുകട തല്ലി തകര്‍ത്തതായി പരാതി

54

വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് കുന്നംകുളം തെക്കേപ്പുറത്ത് തട്ടുകട തല്ലി തകര്‍ത്തതായി പരാതി. തെക്കേപ്പുറം എകെജി റോഡില്‍ താമസിക്കുന്ന പാനക്കല്‍ പറമ്പില്‍ വീട്ടില്‍ സുജിത്തിന്റെ ഉടമസ്ഥതയിലുള്ള തട്ടുകടയാണ് തല്ലി തകര്‍ത്തത്. കുറുക്കന്‍പാറ സ്വദേശിയായ യുവാവാണ് തട്ടുകട തല്ലി തകര്‍ത്തതെന്ന് സുജിത്ത് പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച്ച രാത്രി എട്ടരയോടെയിരുന്നു സംഭവം. കടയിലെത്തിയ യുവാവ് കടയില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചുവെക്കുന്ന ചില്ലിന്റെ അലമാര തല്ലി തകര്‍ക്കുകയും. തടയാന്‍ ചെന്ന സുജിത്തിനെ യുവാവ് ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. കുന്നംകുളം പോലീസ്  അന്വേഷണം ആരംഭിച്ചു.

 

ADVERTISEMENT
error: Content is protected !!