25 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty ബൈക്കിന് കുറുകെ നായ ചാടി അപകടം; യുവാവിന് പരിക്ക്

ബൈക്കിന് കുറുകെ നായ ചാടി അപകടം; യുവാവിന് പരിക്ക്

എരുമപ്പെട്ടി മങ്ങാട്, മെഡിക്കല്‍ കോളേജ് റോഡില്‍ ബൈക്കിന് മുന്നില്‍ നായ ചാടി ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റു. കടങ്ങോട് തേജസ് നിലയം വീട്ടില്‍ യുഗദേവ് (23) നാണ് പരിക്കേറ്റത്. കോട്ടപ്പുറം സെന്ററിനും സമീപം ഇന്ന് രാത്രി ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ യുഗദേവിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!