25 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് മാറ്റി

കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് മാറ്റി

എരുമപ്പെട്ടി മേഖലയിലെ കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മുറിച്ചു മാറ്റി. കരിയന്നൂര്‍ ,എരുമപ്പെട്ടി, പാഴിയോട്ടുമുറി എന്നിവിടങ്ങളില്‍ റോഡിലേക്ക് ചെരിഞ്ഞ് നില്‍ക്കുന്ന മരക്കൊമ്പുകളാണ് മുറിച്ചത്. ഒരേ സമയം നൂറുകണക്കിന് വാഹനങ്ങളാണ് റോഡിലൂടെ കടന്ന് പോകുന്നത്.ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മരങ്ങള്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. കാലപ്പഴക്കം കൊണ്ടും ഉണങ്ങിയും അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങളുടെ കൊമ്പുകള്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് മുറിച്ച് നീക്കിയത്.

 

 

ADVERTISEMENT
error: Content is protected !!