30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Erumapetty കാട്ടുപന്നിയിടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

കാട്ടുപന്നിയിടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

251

എരുമപ്പെട്ടി വെള്ളറക്കാട് കാട്ടുപന്നിയിടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന  യുവാവ് മരിച്ചു. ചിറമനേങ്ങാട്, കുന്നത്ത് പീടികയില്‍ അബൂബക്കറിന്റെ മകന്‍ 20 വയസുള്ള ഇര്‍ഷാദാണ് മരിച്ചത്. വെള്ളറക്കാട് മാത്തൂര്‍ പാടത്തിന് സമീപത്ത് വെച്ച് റോഡിന് കുറുകെ ഓടി വന്ന കാട്ടുപന്നി  സ്‌കൂട്ടറിലിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് മറിഞ്ഞ സ്‌കൂട്ടറില്‍ നിന്നും തെറിച്ച് വീണ ഇര്‍ഷാദിന് തലയ്ക്ക് സാരമായി പരിക്കേല്‍ക്കുകയും കുന്നംകുളം ദയ ആശുപത്രിയിലും പിന്നീട് ഇര്‍ഷാദിന്റെ അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് എറണാംകുളം ആസ്റ്റര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
കോയമ്പത്തൂരില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. മാതാവിനെ ഗള്‍ഫിലേക്ക് യാത്രയയക്കുന്നതിന് നാട്ടിലെത്തിയതായിരുന്നു. പിതാവും രണ്ട് സഹോദരങ്ങളും ദുബായിലാണുള്ളത്. സംസ്‌ക്കാരം നാളെ നടക്കും.

ADVERTISEMENT
error: Content is protected !!