25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam പന്നിത്തടം ജംഗ്ഷനില്‍ ഓട്ടമാറ്റിക് സിഗ്‌നല്‍ സംവിധാനം വരുന്നു

പന്നിത്തടം ജംഗ്ഷനില്‍ ഓട്ടമാറ്റിക് സിഗ്‌നല്‍ സംവിധാനം വരുന്നു

51

നവീകരണം അന്തിമഘട്ടത്തിലെത്തയ കേച്ചേരി -അക്കിക്കാവ് ബൈപാസ് റോഡിലെ പന്നിത്തടം ജംഗ്ഷനില്‍ ഓട്ടമാറ്റിക് സിഗ്‌നല്‍ സംവിധാനം വരുന്നു. പാത ആരംഭിക്കുന്ന അക്കിക്കാവി ജംഗ്ഷനിലെ നിലവിലുള്ള സിഗ്‌നല്‍ മാറ്റി പുതിയത് സ്ഥാപിക്കും വാഹനത്തിരക്കും ഗതാഗതക്കുരുക്കും കാരണം വലയുന്ന രണ്ടിടത്തും ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കിഫ്ബി പദ്ധതിയില്‍ 46 കോടി രൂപ ചെലവിട്ടാണ് കേച്ചേരി-അക്കിക്കാവ് പാത പുതുക്കിപ്പണിയുന്നത്. 9.2 കിലോമീറ്റര്‍ നീളമുള്ള റോഡ് നവീകരണ പദ്ധതി എ.സി.മൊയ്തീന്‍ എം. എല്‍ .എ മന്ത്രിയായിരിക്കുമ്പോഴാണ് തുടങ്ങിയത്. ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡിന്റെ നിര്‍മ്മാണം അന്തിമഘട്ടിലാണ് . സെന്റര്‍ വീതികൂട്ടി നിര്‍മാണം നടത്തിയെങ്കിലും വാഹന ബാഹുല്യവും വാഹനങ്ങളുടെ അശ്രദ്ധമായ കടന്നുപോക്കും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ചൂണ്ടല്‍ – കുന്നംകുളം സംസ്ഥാന പാതയില്‍നിന്ന് കേച്ചേരി ബൈപാസ് റോഡിലേക്ക് തിരിയുന്ന അക്കിക്കാവില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച സിഗ്‌നല്‍ പ്രവര്‍ത്തനരഹിതമാണ് അടിക്കടി കേടാവുന്ന ഇത് മാറ്റി സ്ഥാപിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. കെല്‍ട്രോണിനാണ് ഇതിനുള്ള വിതരണ ഓര്‍ഡര്‍ നല്‍കുന്നത്.

 

ADVERTISEMENT
error: Content is protected !!