24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Chavakkad കടപ്പുറം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൊഴില്‍ നൈപുണ്യ വികസന കേന്ദ്രം ആരംഭിച്ചു

കടപ്പുറം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൊഴില്‍ നൈപുണ്യ വികസന കേന്ദ്രം ആരംഭിച്ചു

26

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സര്‍വ്വശിക്ഷാ കേരള നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി കടപ്പുറം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൊഴില്‍ നൈപുണ്യ വികസന കേന്ദ്രം ആരംഭിച്ചു.വിദേശത്തും സ്വദേശത്തും തൊഴില്‍ സാധ്യതയുള്ള ജിം ട്രെയിനര്‍ , മൊബൈല്‍ ഫോണ്‍ ഹാര്‍ഡ്വെയര്‍ റിപ്പയര്‍ ടെക്‌നീഷ്യന്‍ എന്നീ വിഭാഗങ്ങളായി രണ്ടു കോഴ്‌സുകളാണ് ആരംഭിച്ചിട്ടുള്ളത് . വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിനു വേണ്ടി ശനി ഞായര്‍ ദിവസങ്ങളില്‍ ക്ലാസ് വരുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.ചാവക്കാട് ഉപജില്ലയിലെ ഏക തൊഴില്‍ നൈപുണ്യ വികസന കേന്ദ്രംത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കറ്റ് വി എം മുഹമ്മദ് ഗസാലി നിര്‍വഹിച്ചു. തൊഴില്‍ പരിശീലിക്കുന്നതിന് വേണ്ടി സ്‌കൂളില്‍ ആരംഭിച്ച ലാബുകളുടെ ഉദ്ഘാടനവും് ഇതോടൊപ്പം നടന്നു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്വാലിഹ ഷൗക്കത്ത് മുഖ്യാതിഥിയായി. തൃശ്ശൂര്‍ എസ് എസ് കെ ഡിസ്റ്റിക് പ്രോജക്ട് ഓഫീസര്‍ ബ്രിജി കെ ബി , ചാവക്കാട് ബി ആര്‍ സി ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സംഗീത എം ടി , പിടിഎ പ്രസിഡണ്ട് പി എം മുജീബ്, വിഎച്ച്എസ്ഇ വിഭാഗം പ്രിന്‍സിപ്പല്‍ ബിവാഷ് കെബി തുടഹ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!