27.1 C
Kunnamkulam
Friday, July 10, 2026
Home Bureaus Perumpilavu പെരുമ്പിലാവ് ടിഎംവിഎച്ച്എസ് സ്‌കൂളില്‍ അടുക്കളത്തോട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

പെരുമ്പിലാവ് ടിഎംവിഎച്ച്എസ് സ്‌കൂളില്‍ അടുക്കളത്തോട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

 

പെരുമ്പിലാവ് ടി എം വി എച്ച് എസ് സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബും , സീഡ്ക്ലബ്ബും സംയുക്തമായി സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് അടുക്കളത്തോട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്‌കൂള്‍ എച്ച് എം രാജു ഡേവിഡ് അധ്യക്ഷത വഹിച്ച യോഗം കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് കൃഷി ഓഫീസര്‍ ഷഫ്രീന, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാത് ,സ്‌കൂള്‍ മാനേജര്‍ പോള്‍ ചാക്കോ,സ്‌കൂള്‍ പി ടി എ പ്രസിഡന്റ് നൗഷാദ്, എം പി ടി എ പ്രസിഡന്റ് ഷാജിറ,സ്‌കൂള്‍ കുട്ടികളും ചേര്‍ന്ന് വിവിധതരം പച്ചക്കറിതൈകള്‍ നട്ടു.സ്റ്റാഫ് പ്രതിനിധി മുനീര്‍, ക്ലബ് കോര്‍ഡിനേറ്റഴ്‌സ്,ക്ലബ് അംഗങ്ങള്‍ ,എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!