23.9 C
Kunnamkulam
Sunday, August 9, 2026
Home Bureaus Punnayurkulam ശക്തമായ മഴയില്‍ ജലസംഭരണി കിണറിന് മുകളിലേക്ക് തകര്‍ന്നു വീണു

ശക്തമായ മഴയില്‍ ജലസംഭരണി കിണറിന് മുകളിലേക്ക് തകര്‍ന്നു വീണു

53

ശക്തമായ മഴയില്‍ പൂന്നയൂര്‍ക്കുളത്ത് കോണ്‍ക്രീറ്റ് ജലസംഭരണി കിണറിനു മുകളിലേക്ക് തകര്‍ന്നു വീണു. കോറോത്തയില്‍ പള്ളിക്ക് പടിഞ്ഞാറ് അത്താണിക്കല്‍ സുല്‍ഫിക്കര്‍ അലിയുടെ വീട്ടിലെ കോണ്‍ക്രീറ്റ് ജലസംഭരണിയാണ് കിണറിനു മുകളിലേക്ക് തകര്‍ന്നു വീണത്. കോണ്‍ക്രീറ്റ് പാളികള്‍ വീണ് കിണര്‍ മൂടിയ നിലയിലാണ്. വെള്ളിയാഴ്ച്ച വൈകിട്ട് 6.30 ന് ആണ് സംഭവം. സംഭരണിക്ക് വേണ്ടി കല്ലില്‍ കെട്ടിയ ഉയര്‍ത്തിയ പമ്പ് ഹൗസും ഇതിനു മുകളിലെ 1000 ലീറ്ററിന്റെ കോണ്‍ക്രീറ്റ് സംഭരണിയുമാണ് വീണത്. കിണറിന്റെ ആള്‍മറയും ഇരു തൂണുകളും തകര്‍ന്നു. സംഭരണി കുറച്ചു കാലമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.

ADVERTISEMENT
error: Content is protected !!