25.2 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Perumpilavu സി.എം.ഷെരീഫിനെ ആദരിച്ചു

സി.എം.ഷെരീഫിനെ ആദരിച്ചു

97

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഡോക്യുമെന്ററിക്കുള്ള ടെലിവിഷന്‍ അവാര്‍ഡിനര്‍ഹനായ പെരുമ്പിലാവ് സ്വദേശിയും സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ സി.എം.ഷെരീഫിനെ ആദരിച്ചു. കഴിഞ്ഞദിവസം പെരുമ്പിലാവ് അന്‍സാര്‍ ട്രെയിനിങ് കോളേജില്‍ നടന്ന കഹാനി ഫിലിം ഫെസ്റ്റിവല്‍ ചടങ്ങിലായിരുന്നു ആദരം. അന്‍സാര്‍ ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഹമൂദ് ശിഹാബ്, സി.എം.ഷെരീഫിനെ പൊന്നാടയണിയിച്ചു ആദരിച്ചു. ഐക്യുഎസി കോഡിനേറ്റര്‍ മിനി ടി.ജെ., ഷൈജ എം.കെ., ഷഹാന, ഹിബ, കെ.ജസീറ എന്നിവര്‍ സംസാരിച്ചു. കര്‍ണാടകയിലെ കുടകിലേക്ക് തൊഴില്‍ തേടി പോകുന്ന വയനാട്ടിലെ ആദിവാസികളുടെ ദുരൂഹ മരണങ്ങളും തിരോധാനവും ആസ്പദമാക്കി തയ്യാറാക്കിയ കുടകിലെ കുഴിമാടങ്ങള്‍ എന്ന ആദിവാസി തിരോധാനങ്ങളും ദുരൂഹ മരണങ്ങളും എന്ന ഡോക്യുമെന്റിയാണ് ഷരീഫിനെ അവാര്‍ഡിനര്‍ഹനാക്കിയത്.

ADVERTISEMENT
error: Content is protected !!