23.9 C
Kunnamkulam
Sunday, August 9, 2026
Home Bureaus Perumpilavu കല്ലുംപുറം ക്രിസ്ത്യന്‍ കോ-ഓപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ 20-ാം കുടുംബ സംഗമം ഞായറാഴ്ച

കല്ലുംപുറം ക്രിസ്ത്യന്‍ കോ-ഓപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ 20-ാം കുടുംബ സംഗമം ഞായറാഴ്ച

69

കല്ലുംപുറം ക്രിസ്ത്യന്‍ കോ-ഓപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ 20-ാം കുടുംബ സംഗമം ഞായറാഴ്ച നടക്കും. ഞായറാഴ്ച വൈകീട്ട് വര്‍ഗ്ഗീസ് മെമ്മോറിയല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കുടുംബ സംഗമം സീനിയര്‍ അംഗം സി.വി ശോശമ്മ ഉദ്ഘാടനം ചെയ്യും. കുന്നംകുളം എക്‌സെസ് ഇന്‍സ്‌പെകടര്‍ കെ.മണികണ്ഠന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിക്കും. വിവാഹജീവിതത്തില്‍ രജത ജൂബിലി ആഘോഷിക്കുന്നവര്‍, നവദമ്പതിമാര്‍, വിവിധ പരീക്ഷകളിലെ വിജയികള്‍, 60, 70, 84, 90 വയസ് തികഞ്ഞവര്‍ എന്നിവര്‍ക്ക് ആദരവും ചടങ്ങില്‍ നടക്കും. വിവിധ കലാപരിപാടികളും സ്‌നേഹ വിരുന്നും ഉണ്ടാകും. പരിപാടികള്‍ക്ക് പ്രസിഡന്റ് സിജു ചുമ്മാര്‍, സെക്രട്ടറി റെന്നി ചെറുവത്തൂര്‍, ട്രഷറര്‍ ബിജു താരുകുട്ടി, റിലീഫ് മിഷന്‍ കണ്‍വീനര്‍ ജോസ് വൈദ്യര്‍ എന്നിവരും എക്‌സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നല്‍കും

ADVERTISEMENT
error: Content is protected !!