26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu അപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന പോര്‍ക്കുളം സ്വദേശി മരിച്ചു

അപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന പോര്‍ക്കുളം സ്വദേശി മരിച്ചു

208

റോഡിലെ കുഴിയില്‍ വീണു തെറിച്ച ബൈക്ക്, കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. പോര്‍ക്കുളം കൊങ്ങണൂര്‍ വിളക്കുമാടത്തില്‍ അറുമുഖന്റെ മകന്‍ 62 വയസുള്ള ശശിധരനാണ് എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മരിച്ചത്. വിമുക്തഭടനായ ശശിധരന്‍ ഗുരുവായൂര്‍ മമ്മിയൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് പാറേമ്പാടം കുരിശു പള്ളിക്ക് സമീപം അപകടം ഉണ്ടായത്. പോസ്റ്റുമോര്‍ട്ടത്തിനശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനില്‍കും. സംസ്‌കാരം പിന്നീട് നടത്തും. ഷീബയാണ് ഭാര്യ. ശബില്‍ കൃഷ്ണ, സനിക എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!