27.5 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty ആദൂരില്‍ വിദ്യാര്‍ത്ഥിയുള്‍പ്പെടെ രണ്ട് പേരെ തെരുവ് നായ ആക്രമിച്ചു

ആദൂരില്‍ വിദ്യാര്‍ത്ഥിയുള്‍പ്പെടെ രണ്ട് പേരെ തെരുവ് നായ ആക്രമിച്ചു

(പ്രതീകാത്മക ചിത്രം)

കടങ്ങോട് പഞ്ചായത്തിലെ ആദൂരില്‍ വിദ്യാര്‍ത്ഥിയുള്‍പ്പെടെ
രണ്ട് പേരെ തെരുവ് നായ ആക്രമിച്ചു. പുലിയന്നൂര്‍ ഗവ.യു.പി.സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയും തോന്നല്ലൂര്‍ കല്ലുവളപ്പില്‍ ഹംസത്തിന്റെ മകളുമായ ഹന ഷെറിന്‍, ചുള്ളിയില്‍ സുലൈമാന്റെ ഭാര്യ ഫൗസിയ എന്നിവര്‍ക്കാണ് കടിയേറ്റത്. രാവിലെ ഒമ്പരക്കും പത്തരക്കും ഇടയില്‍ ആദൂര്‍ ജുമാഅത്ത് പള്ളിക്ക് സമീപവും കാഞ്ഞിരമുറ്റം പള്ളിക്കു സമീപത്ത് വെച്ചുമാണ് ആക്രമണമുണ്ടായത്. സ്‌കൂള്‍ വാഹനം കാത്ത് നില്‍ക്കുമ്പോഴാണ് ഹന ഷെറിനെ നായ ആക്രമിച്ചത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!