മരത്തംകോട് നിര്‍മ്മാണത്തിലിരിക്കുന്ന ഇരുനില കെട്ടിടം കനത്ത മഴയില്‍ പൂര്‍ണ്ണമായും നിലംപൊത്തി. പ്ലംബിംഗ് തൊഴിലാളികള്‍ ഉച്ചഭക്ഷണത്തിന് പോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കടങ്ങോട് പഞ്ചായത്തില്‍ പതിനാറാം വാര്‍ഡ് കിടങ്ങൂരില്‍ നാറാണത്തു വീട്ടില്‍ ഫൈസലിന്റെ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന ഇരുനില കെട്ടിടമാണ് ഉച്ചയോടെ തകര്‍ന്നുവീണത്. തൊട്ടടുത്തുള്ള ഫൈസലിന്റെ സഹോദരന്‍ ഫിറോസിന്റെ വീടിനും കേടുപാടുകള്‍ സംഭവിച്ചു. ഏകദേശം 25 ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചതായി ഗള്‍ഫിലുള്ള ഫൈസലിന്റെ സഹോദരന്‍ ഫിറോസ് പറഞ്ഞു.