കടങ്ങോട് പഞ്ചായത്തില്‍ നാട്ടുകാരെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. തൃശൂര്‍ മണ്ണുത്തി വെറ്റിനറി യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ നായയുടെ ശ്രവ പരിശോധനയിലാണ് പേവിഷബാധയുണ്ടെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ആദൂരില്‍ വിദ്യാര്‍ത്ഥിയുള്‍പ്പടെ മൂന്ന് പേരെ തെരുവ് നായ ആക്രമിച്ചത്. നായയെ ഡോഗ് റെസ്‌ക്യൂ പ്രവര്‍ത്തകന്‍ ബൈജു കടങ്ങോടിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടുകയും നായ ഒരു മണിക്കൂറിനുള്ളില്‍ ചാകുകയും ചെയ്തു. തുടര്‍ന്ന് കടങ്ങോട് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ നായയെ വെറ്റിനറി കോളേജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.