പന്നിത്തടം സെന്ററിൽ വൻ അപകടം ; ലോറിയും, കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്.

 പന്നിത്തടം സെന്ററിൽ വൻ അപകടം ; ലോറിയും, കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്.

അപകടങ്ങൾ തുടർക്കഥയായ കേച്ചേരി അക്കിക്കാവ് ബൈപാസിലെ പന്നിത്തടം സെൻററിൽ വീണ്ടും വൻ അപകടം. കെഎസ്ആർടിസി ബസ്സും മത്സ്യം കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസ് ഡ്രൈവർ രാജേഷ്, കണ്ടക്ട‌ർ ഷൈജു അബ്രഹാം, ലോറി ഡ്രൈവർ രാധാകൃഷ്ണൻ, ബസ് യാത്രക്കാരായ സജീവ്, സതീഷ്, എൽസൺ, ഷമീർ, ഷീന, ലിജി, ഷിജിൻ, എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. കോഴ്കോട് നിന്നും തൃശൂർ വഴി കുമളിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും കേച്ചേരി ഭാഗത്തുനിന്ന് വന്ന് പന്നിത്തടം സെൻററിൽ നിന്ന് കുന്നംകുളം വടക്കാഞ്ചേരി റോഡിലേക്ക് തിരിയുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബസിന്റെയും ലോറിയുടേയും മുൻവശം പൂർണമായും തകർന്നു.അപകടത്തിൽ പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് മൂന്നുപേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കൂട്ടിയിടിച്ച വാഹനങ്ങൾ ഇടിച്ചു കയറി രണ്ട് കടകൾ തകർന്നു.

ADVERTISEMENT