24.8 C
Kunnamkulam
Sunday, July 26, 2026
Home Bureaus Chavakkad നിരവധി ക്രിമിനല്‍ കേസിലെ പ്രതിയെ കാപ്പ നിയമപ്രകാരം നടുകടത്തി.

നിരവധി ക്രിമിനല്‍ കേസിലെ പ്രതിയെ കാപ്പ നിയമപ്രകാരം നടുകടത്തി.

നിരവധി ക്രിമിനല്‍ കേസിലെ പ്രതിയെ കാപ്പ നിയമപ്രകാരം നടുകടത്തി. ബ്ലാങ്ങാട് വോള്‍ഗ നഗര്‍ പാലപ്പെട്ടി വീട്ടില്‍ ലിസന്‍ എന്ന് ഹബീബിനെയാണ് തൃശൂര്‍ സിറ്റി ജില്ലാ പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ എ സി പി സിനോജ്.ടി.എസ്സിന്റെ നേതൃത്വത്തില്‍ ചാവക്കാട് സിഐ വിമല്‍.വി.വി. തൃശൂര്‍ ജില്ലയില്‍ നിന്നും 3 മാസ കാലയളവില്‍ നാടു കടത്തിയത്. തൃശൂര്‍ ജില്ലയിലെ ചാവക്കാട്, കുന്നംകുളം എന്നീ പോലീസ് സ്റ്റേഷനുകളിലും, എറണാംകുളം ജില്ലയിലെ ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലെല്ലാം 13 ഓളം കേസ്സുകളിലെ പ്രതിയായിരുന്നു. ഗുരുവായൂര്‍ സബ് ഡിവിഷനില്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ മാത്രമായി ഒമ്പതാമത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പ ചുമത്തുന്നത്. തുടര്‍ന്നും കഞ്ചാവ് – ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നവര്‍ക്കെതിരെ കാപ്പ ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!