സൗജന്യ മെഡിക്കല്‍ – രോഗനിര്‍ണയ ക്യാമ്പ് നടത്തി

പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവര്‍ ലേഡി ഇടവക ദേവാലയത്തിന്റെ ശതോത്തര സുവര്‍ണ്ണ ജുബിലിയോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍- രോഗനിര്‍ണയ ക്യാമ്പ് നടത്തി. പുതുശ്ശേരി സെന്റ് ഫ്രാന്‍സിസ് എല്‍.പി. സ്‌കൂളില്‍ നടന്ന ക്യാമ്പ് ഇടവക വികാരി ഫാ. ആന്റോ ഒല്ലൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.സി. ജോര്‍ജ്ജ് അധ്യക്ഷനായി. കൈക്കാരന്‍മാരായ പി.ജെ. പ്രിന്‍സന്‍, ടി.ഡി.സില്‍ജോ, ടി.ജെ. ഫ്രാങ്കോ, ജുബിലി ആഘോഷ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ജീന്‍പോള്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ മെഡിസിന്‍, ശിശുരോഗ വിഭാഗം, ദന്തരോഗം വിഭാഗം, ഇ.എന്‍.ടി എന്നി വിഭാഗങ്ങളിലാണ് സൗജന്യ പരിശോധന നടന്നത്. ശിശുരോഗ വിഭാഗത്തില്‍ ഡോ. വര്‍ഗ്ഗീസ് പോള്‍, ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡോ. ജോഷി തോമസ്, ഇ.എന്‍.ടിയില്‍ ഡോ. പ്രവീണ്‍ ജോണ്‍, ദന്തരോഗ വിഭാഗത്തില്‍ ഡോ. സിബി ചുങ്കത്ത്, ഡോ. രജീഷ്, ഡോ. ഡെറിക്, ഡോ. റൂബിന്‍ എന്നിവരും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. രക്ത സമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ പരിശോധനകളും സൗജന്യ മരുന്ന് വിതരണവും നടന്നു. ജാതിഭേദമന്യേ നൂറിലേറെ പേര്‍. ക്യാമ്പില്‍ പങ്കെടുത്തു.

ADVERTISEMENT