25.4 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam സ്മൃതിപദം ഡിമെന്‍ഷ്യ കെയര്‍ സെന്ററില്‍ സൗജന്യ മെമ്മറി ക്ലിനിക്ക് നടന്നു

സ്മൃതിപദം ഡിമെന്‍ഷ്യ കെയര്‍ സെന്ററില്‍ സൗജന്യ മെമ്മറി ക്ലിനിക്ക് നടന്നു

സാമൂഹ്യനീതി വകുപ്പിന്റെ കുന്നംകുളം സ്മൃതിപദം ഡിമെന്‍ഷ്യ കെയര്‍ സെന്ററില്‍ സൗജന്യ മെമ്മറി ക്ലിനിക്ക് നടന്നു. ക്യാമ്പില്‍ സൗജന്യ മറവിരോഗ പരിശോധനയും, ഷുഗര്‍, പ്രഷര്‍ എന്നിവയുടെ പരിശോധനയും നടന്നു. കുടുംബ പരിചാരകര്‍ക്കായി, പരിചരണം മൂലമുണ്ടാവുന്ന മാനസിക സമ്മര്‍ദ്ദത്തെ എങ്ങിനെ നിയന്ത്രിക്കാം എന്ന വിഷയത്തില്‍ സ്ഥാപനത്തിലെ ഡിമെന്‍ഷ്യ കെയര്‍ സോഷ്യല്‍ വര്‍ക്കറും അഡ്മിനിസ്‌ട്രേറ്ററുമായ സുരേഷ് കുമാര്‍ ഒ.പി ക്ലാസ് എടുത്തു. മറവി രോഗബാധിതരും കുടുംബാംഗങ്ങളും അടക്കം 63 ഓളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!