27.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kunnamkulam യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു

യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു

യങ് ഇന്ത്യ പ്രചരണത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ആനായിക്കല്‍ ടര്‍ഫില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരം യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വിഗ്‌നേശ്വര പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റ് ജെറിന്‍ പി രാജു അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ഐ തോമസ്, വര്‍ഗീസ് ചൊവ്വന്നൂര്‍, മുന്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എ.എം നിതീഷ്, വിനോജ്, തമ്പി കെ ജോബ്, മിഥുന്‍ പാറേമ്പാടം, ലിജോ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!