23.7 C
Kunnamkulam
Saturday, September 26, 2026
Home Bureaus Velur മരത്തംകോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ പുതിയ കവാടം ഉദ്ഘാടനം ചെയ്തു

മരത്തംകോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ പുതിയ കവാടം ഉദ്ഘാടനം ചെയ്തു

171

മരത്തംകോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കവാടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ നിര്‍വഹിച്ചു. കടങ്ങോട്ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മീന സാജന്‍ അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ മണി മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് എന്‍ജിനീയര്‍ സരീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായി 20 ലക്ഷം രൂപ അടങ്കല്‍ തുക വകയിരുത്തിയാണ് കവാടവും ചുറ്റുമതിലും ഇന്റര്‍ലോക്ക് ടൈല്‍ വിരിക്കലും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള കോണ്‍ക്രീറ്റ് കാനയും നിര്‍മ്മിച്ചത്. 50 വര്‍ഷം പിന്നിടുന്ന വിദ്യാലയത്തിന്റെ തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ കൂടി അനുവദിച്ചതായും ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ അറിയിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ടെസ്റ്റി ഫ്രാന്‍സിസ്, പ്രധാന അധ്യാപിക രശ്മി ടീച്ചര്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ബീന, പിടിഎ പ്രസിഡണ്ട് മുഹമ്മദ് റാഫി, മാതൃസംഘം പ്രസിഡണ്ട് ശ്രീകല ശങ്കരനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!