പഴഞ്ഞി മാര്‍ ഡയനീഷ്യസ് കോളേജിലെ എന്‍ സി സി , എസ് ഡി യൂണിറ്റ് 25-ാമത് കാര്‍ഗില്‍ വിജയ് ദിവസ് ആചരിച്ചു.

പഴഞ്ഞി മാര്‍ ഡയനീഷ്യസ് കോളേജിലെ എന്‍ സി സി , എസ് ഡി യൂണിറ്റ് 25-ാമത് കാര്‍ഗില്‍ വിജയ് ദിവസ് ആചരിച്ചു. കേഡറ്റുകള്‍ പരേഡ് മാര്‍ച്ച് നടത്തി. ലെഫ്റ്റനന്റ് ഡോ ബെന്‍സന്‍ , കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു എന്നിവര്‍ സംസാരിച്ചു. ക്യാപ്റ്റന്‍ ഡോ റെജിമോന്‍ കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ചും സംസാരിച്ചു. കേഡറ്റുകള്‍ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷപചക്രം സമര്‍പ്പിച്ചു.