വീട് ജപ്തി ചെയ്ത് കുടുംബത്തെ ഇറക്കി വിടുവാനുള്ള ബാങ്കിന്റെ ശ്രമം തടഞ്ഞ് സി.പി.എം നേതാക്കള്‍

എരുമപ്പെട്ടി നെല്ലുവായിയില്‍ വീട് ജപ്തി ചെയ്ത് കുടുംബത്തെ ഇറക്കി വിടുവാനുള്ള ബാങ്കിന്റെ ശ്രമം സി.പി.എം നേതാക്കള്‍ തടഞ്ഞു. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഉദ്യോഗസ്ഥരാണ് ജപ്തി നടപടികള്‍ സ്വീകരിച്ചത്.വീട്ടുകാരെടുത്ത ലോണ്‍ തിരിച്ചടവ് മുടങ്ങി കുടിശ്ശികയായതിനെ തുടര്‍ന്നായിരുന്നു ബാങ്കിന്റെ നടപടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മറ്റിയംഗം കെ.എം. അഷറഫിന്റെ നേതൃത്വത്തില്‍ ലോക്കല്‍ സെക്രട്ടറി പി.സി.അബാല്‍ മണി,വാര്‍ഡ് മെമ്പര്‍ എന്‍.പി.അജയന്‍ എന്നിവര്‍ ജപ്തി തടയുകയായിരുന്നു. സംഭവ സമയത്ത് ഗൃഹനാഥന്‍ വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യയും ഗര്‍ഭിണിയായ മകള്‍ ഉള്‍പ്പടെ രണ്ട് പെണ്‍മക്കളും ഇവരുടെ ചെറിയ കുഞ്ഞുങ്ങളുമാണ് വീട്ടിലുണ്ടായിരുന്നത്.

പോലീസും കോടതിയില്‍ നിന്ന് കമ്മീഷനുമായിയെത്തിയ ബാങ്ക് ഉദ്യോസ്ഥര്‍ ഇവരെ വീട്ടില്‍ നിന്നിറക്കി വാതില്‍ പൂട്ടി സീല് ചെയ്തു.വിവരമറിഞ്ഞെത്തിയ സി.പി.എം നേതാക്കള്‍ ഉദ്യേഗസ്ഥരുമായി വാക്കേറ്റമുണ്ടാകുകയും പൂട്ട് തുറന്ന് വീട്ട് കാരെ അകത്തേയ്ക്ക് കയറ്റുകയും ചെയ്തു. പിന്നീട് വീട്ടിലെത്തിയ ഗൃഹനാഥനുമായി ചര്‍ച്ച നടത്തി വായ്പ തിരിച്ചടയ്ക്കുവാന്‍ ബാങ്ക് അധികൃതരില്‍ നിന്ന് സമയം നീട്ടി വാങ്ങിയിട്ടുണ്ട്.

ADVERTISEMENT