സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

പുന്നയൂര്‍ക്കുളം പരൂര്‍ കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റും മലപ്പുറം ഐ ഫൗണ്ടേഷന്‍ സൂപ്പര്‍ സ്പെഷാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാരുണ്യം കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ക്യാമ്പില്‍ ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഐ ഫൗണ്ടേഷന്‍ പി.ആര്‍.ഒ മധുസൂദനന്‍ നേത്ര സംരക്ഷണ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. കാരുണ്യം ജനറല്‍ സെക്രട്ടറി ഷംസുദീന്‍ ആറ്റുപുറം, വൈസ് ചെയര്‍മാന്‍ ഷെരീഫ് പാണ്ടോത്തയില്‍ എന്നിവര്‍ സംസാരിച്ചു. നൂറ്റമ്പതില്‍ അധികം രോഗികള്‍ ക്യാമ്പില്‍ പങ്കടുത്തു. ഓപ്പറേഷന്‍ വേണ്ടതായ രോഗികളെ ഐ ഫൗണ്ടേഷന്റെ വാഹനത്തില്‍ കൊണ്ടുപോയി സൗജന്യമായി ഓപ്പറേഷന്‍ ചെയ്തു കൊടുക്കും. ക്യാമ്പിന് ഡോക്ടര്‍ ദൃശ്യ, മറ്റു ജീവനക്കാരായ ബുര്‍ഹാന മിസ്രി, ദില്‍സാന എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image