എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ കടങ്ങോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമവും ആദരിക്കലും സംഘടിപ്പിച്ചു. വെള്ളറക്കാട് മുക്രിയത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കുന്നംകുളം എംഎല്‍എ എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുവാനാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. തൊഴിലാളികളെ ബുദ്ധിമുട്ടിക്കുവാനും കൂലി നഷ്ടപ്പെടുത്തുന്നതിനും വേണ്ടിയുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ കൈകൊള്ളുന്നത്. ഇതിനെതിരെ പ്രതികരിക്കുവാന്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ തയ്യാറാകുന്നില്ലെന്നും എം.എല്‍.എ പറഞ്ഞു യൂണിയന്‍ കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍, വൈസ് പ്രസിഡന്റ് പി.എസ്. പുരുഷോത്തമന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, ബ്ലോക്ക് മെമ്പര്‍ കെ.കെ.മണി, ഫ്രാന്‍സീസ് കൊള്ളന്നൂര്‍, യു.വി.ഗിരീഷ്, അഡ്വ.കെ.എം. നൗഷാദ്, സൗമ്യ സുരേഷ്, ബീന രമേഷ്, കെ.ആര്‍.സിമി, മൈമൂന ഷെബീര്‍, എം.കെ.ശശീന്ദ്രന്‍, കെ.ആര്‍.സിമി, ദിവ്യ ഗിരീഷ് എന്നിവര്‍ സംസാരിച്ചു.