എരുമപ്പെട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി

ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെയും നരേന്ദ്രമോദിയുടേയും നിലപാടില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എം.പിമാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എരുമപ്പെട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ഇന്ദിര ഭവന്‍ പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കടങ്ങോട് റോഡ് സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം നിഷാദ് അധ്യക്ഷത വഹിച്ചു. സുധീഷ് പറമ്പില്‍, എം.സി.ഐജു,പി.എസ് സുനീഷ് സംസാരിച്ചു. കെ.ഗോവിന്ദന്‍കുട്ടി, കെ.ആര്‍.രാധിക, എം.കെ.ജോസ്, എം.എം.സലിം, എം.എ.ഉസ്മാന്‍, വിനോദിനി മങ്ങാട്, സുജാത തുളസി, അമൃത കെ.ഷിജു, കെ.അര്‍.ഗിരീഷ്, എ..യു മനാഫ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT