ആയുര്‍വ്വേദ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കുന്നംകുളം ചേംബര്‍ ഓഫ് കൊമേഴ്‌സ് വനിതാ വിങ്ങും വൈദ്യരത്‌നം ഔഷധശാലയും സംയുക്തമായി ആയുര്‍വ്വേദ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.പി സാക്‌സണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാ വിങ്ങ് പ്രസിഡന്റ് ശ്രീജിഷ ദാസ് അധ്യക്ഷയായി. വനിതാ വിങ്ങ് സെക്രട്ടറി ഷിനിമോള്‍ ജോജു, കോര്‍ഡിനേറ്റര്‍ പി.ഐ ജോസ്, സെക്രട്ടറി രാജി പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു. ആയുര്‍വേദവും മറ്റ് വൈദ്യശാഖകളും എന്ന വിഷയത്തില്‍ വൈദ്യരത്‌നം സീനിയര്‍ ഫിസിഷന്‍ ഡോ. വി. വിജയഗോപാല്‍ ക്ലാസ് നയിച്ചു. പരിപാടിയില്‍ ഡോ. വിജയഗോപാലിനെ ഉപഹാരം നല്‍കി ആദരിച്ചു.

ADVERTISEMENT