‘നമ്മള്‍ അറിയുന്ന ഉണ്ണിയേട്ടന്‍’; സി.ഇ. ഉണ്ണി അനുസ്മരണം സംഘടിപ്പിച്ചു

ഉണ്ണിയേട്ടന്‍ അനുസ്മരണം സംഘടിപ്പിച്ചു. കുന്നംകുളം ലയണ്‍സ് ക്ലബ്ബ് മുന്‍ പ്രസിഡന്റ്,ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി, കുന്നംകുളം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെക്രട്ടറി, അമല ഫെലോഷിപ്പ് പ്രസിഡന്റ്എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായ ‘നമ്മള്‍ അറിയുന്ന ഉണ്ണിയേട്ടന്‍’ എന്ന പേരില്‍ സി.ഇ. ഉണ്ണി അനുസ്മരണം സംഘടിപ്പിച്ചു. സി വി സ്മാരക ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ കുന്നംകുളം പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രസിഡന്റ് കെ എം ഗഫൂര്‍ സ്വാഗതം പറഞ്ഞു. ജോസഫ് ജോണ്‍ സി.ഇ. ഉണ്ണിയെ പരിചയപ്പെടുത്തി.

ADVERTISEMENT