പരമ്പരാഗതവും ശാസ്ത്രീയവുമായ രീതികള്‍ സംയോജിപ്പിച്ചുകൊണ്ട് മികച്ച രീതിയില്‍ കൃഷി ചെയ്യുന്ന തൊഴിയൂര്‍ വൈശ്യം വീട്ടില്‍ റഷീദിനെ പ്രകൃതി സംരക്ഷണ സംഘം ആദരിച്ചു. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം ഉപഹാരം നല്‍കി. തൊഴിയൂര്‍ ഹൈടെക് ഫാമില്‍ നടന്ന സമാദരണ ചടങ്ങില്‍ പ്രകൃതി സംരക്ഷണ സംഘം സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രദീപ് ചെറുവാശേരി, സ്റ്റേറ്റ് കോഡിനേറ്റര്‍ എന്‍. ഷാജി തോമസ് എന്നിവര്‍ പങ്കെടുത്തു.