25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 1974-2014 വരെയുള്ള ബാച്ചുകളുടെ പൂര്‍വ്വവിദ്യാര്‍ത്ഥി...

കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 1974-2014 വരെയുള്ള ബാച്ചുകളുടെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടന്നു.

146

കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 1974-2014 വരെയുള്ള ബാച്ചുകളുടെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടന്നു.സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷകാലയളവില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ച പൂര്‍വ്വവിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങിന് ബഥനി സ്ഥാപനങ്ങളുടെ മാനേജറും അലൂമിനി അസോസിയേഷന്‍ ട്രഷററുമായ ഫാ. ബെഞ്ചമിന്‍ ഒ ഐ സി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അജിത് ചീരന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ജോഫി ജോര്‍ജ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പാളും അലൂമിനി അസോസിയേഷന്‍ പ്രസിഡന്റ്‌റുമായ ഫാ. യാക്കോബ് ഒ ഐ സി അധ്യക്ഷത വഹിച്ചു. മുന്‍ മാനേജറായ ഫാ. സോളമന്‍ ഒ ഐ സി, ഫാ. സ്‌കറിയ ഒ ഐ സി, മുന്‍ പ്രിന്‍സിപ്പല്‍ ഫാ. മത്തായി ഒ ഐ സി എന്നിവര്‍ സംസാരിച്ചു..യോഗത്തില്‍ ജോയിന്റ് സെക്രട്ടറി പ്രവീണ്‍ കുമാര്‍ നന്ദി പറഞ്ഞു. പൊതുസമ്മേളനത്തിന് ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി

ADVERTISEMENT
error: Content is protected !!