24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Punnayurkulam പെരുമ്പടപ്പ് വലിയ കുളം നാട്ടുകാര്‍ക്ക് തുറന്നു കൊടുത്തു

പെരുമ്പടപ്പ് വലിയ കുളം നാട്ടുകാര്‍ക്ക് തുറന്നു കൊടുത്തു

 

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെ സുപ്രധാന വികസന പദ്ധതികള്‍ ഒന്നായ വലിയ കുളം നാട്ടുകാര്‍ക്ക് തുറന്നു കൊടുത്തു. 52 ലക്ഷം രൂപ വകയിരുത്തിയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഫിന്‍ സിമ്മിങ്ങില്‍ നാലുതവണ ദേശീയ തലത്തില്‍ ഗോള്‍ഡ് മെഡല്‍ ജേതാവായ അയാന്‍ ജാസിര്‍ ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. നിസാര്‍ , വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൗദ അബ്ദുള്ള, വാര്‍ഡ് മെമ്പര്‍മാരായ ഉണ്ണികൃഷ്ണന്‍, ശാന്തകുമാരന്‍, അജീഷ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വാര്‍ഡ് മെമ്പര്‍ അഷറഫ് സ്വാഗതവും സക്കരിയ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!