കാണിയാമ്പാല്‍ സ്വദേശിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനായ്ക്കല്‍ കരിവന്നൂര്‍ വീട്ടില്‍ നാരായണന്റെ മകന്‍ 39 വയസ്സുള്ള സനിന്തിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ താമസിക്കുന്ന വീട്ടിലെ ഹാളിലെ കഴുക്കോലില്‍ പ്ലാസ്റ്റിക് കയറില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു. വീട്ടില്‍ നിന്ന് പുറത്തുപോയ ഭാര്യ ഒരു മണിയോടെ തിരികെ വന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. കെട്ടഴിച്ചതിനുശേഷം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കുറച്ചുകാലമായി സനിന്ത് വലിയ മാനസീക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.