25.9 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Chavakkad ശുചിമുറി മാലിന്യം കെട്ടിക്കിടക്കുന്നതായി പരാതി

ശുചിമുറി മാലിന്യം കെട്ടിക്കിടക്കുന്നതായി പരാതി

45

ചാവക്കാട് നഗരസഭയുടെ മുതുവട്ടൂരിലെ ബാലാമണിയമ്മ സ്മാരക വനിത മന്ദിരം കെട്ടിടത്തില്‍ ശുചിമുറി മാലിന്യം കെട്ടിക്കിടക്കുന്നതായി പരാതി. പരിസരവാസികള്‍ ദുരിതത്തില്‍. മുതുവട്ടൂര്‍ ബാലാമണിയമ്മ മന്ദിരത്തിലെ ഷീസ്റ്റേയില്‍നിന്ന് ശുചിമുറി മാലിന്യവും ജനകീയ ഹോട്ടലിലെ ഭക്ഷണപദാര്‍ത്ഥങ്ങളുടെ മാലിന്യവുമാണ് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് കെട്ടിക്കിടക്കുന്നത്. പ്രദേശത്ത് ദുര്‍ഗന്ധവും രൂക്ഷമാണ്. വിവരമറിഞ്ഞ് നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍ മാരായ കെ.വി. സത്താര്‍,ബേബി ഫ്രാന്‍സിസ്, നേതാക്കളായ അബ്ദുള്‍ജലീല്‍,ജമാല്‍ താമരത്ത് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ADVERTISEMENT
error: Content is protected !!